സുല്‍ത്താന്‍ എന്നാ തന്‍റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനെ കുറിച്ചാണ് സല്‍മാന്‍ഖാന്‍റെ ഈ പ്രതികരണം. സുല്‍ത്താന്റെ ചിത്രികരണ സമയത്തിന്‍റെ ഏതാണ്ട് മുഴുവന്‍ ഭാഗവും താന്‍ ഭാരം എടുത്തു പൊക്കുകയാണ് ചെയ്തിരുന്നതെന്നും താന്‍ 120 കിലോ വരെ ഭാരമുള്ള സഹനടനെ പത്തുതവണ 10 വ്യത്യസ്ത ആങ്കിളില്‍ നിന്നും എടുത്തു പൊക്കിയെന്നും, തന്‍റെ ഇപ്പോഴത്തെ അവസ്ഥ ഒരു പീഡനതിനിരയായ പെണ്‍കുട്ടിയെ പോലെയാണെന്നുമാണ് താരം പറഞ്ഞത്.
ചിത്രത്തില്‍ സല്‍മാന്‍ ഗുസ്തിക്കാരന്റെ വേഷമാണ് ചെയ്യുന്നത്. സുല്‍ത്താന്റെ ഷൂട്ടിംഗ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ചു പരാമര്‍ശിക്കുകയായിരുന്നു സല്‍മാന്‍.
എന്നാല്‍ ഇത് വലിയ ചര്‍ച്ച വിഷയമയതോടെ സല്‍മാന്‍ഖാന്‍റെ പിതാവ് സലിം ഖാന്‍ മാപ്പപേക്ഷയുമായി രംഗത്ത് വന്നു. കുടുംബത്തിനു വേണ്ടി താന്‍ മാപ്പ് പറയുന്നു എന്ന് സലീം ഖാന്‍ പറഞ്ഞു.
Post Your Comments