ബോളിവുഡിലെ സൗന്ദര്യ റാണിമാരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് മാധുരി ദീക്ഷിത്. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ മാധുരി തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി.
പ്രമുഖ സ്കിൻ കെയർ ക്രീം ആണ് തന്റെ സൗന്ദര്യത്തിന് കാരണമെന്നായിരുന്നു മാധുരിയുടെ വെളിപ്പെടുത്തല്‍..എന്നാല്‍ വർഷങ്ങളായി മറ്റൊരു പ്രമുഖ സ്കിൻ കെയർ ക്രീമിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു മാധുരി.
മറ്റൊരു ബ്രാന്‍ഡിന്റെ ക്രീം ആണ് താന്‍ മുഖത്തു തേക്കുന്നതെന്നും തന്റെ സൗന്ദര്യത്തിനു കാരണം അതാണെന്നും മാധുരി പരസ്യത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ മറ്റൊരു ക്രീം ആണ് താന്‍ തേക്കുന്നത് എന്നു അബദ്ധത്തില്‍ പറഞ്ഞതോടെ മാധുരി മോഡലായി വിപണിയിലുള്ള സ്കിന്‍ കെയര്‍ ക്രീം നിര്‍മ്മാതാക്കള്‍ കുടുങ്ങിയിരിക്കുകയാണ്.
Post Your Comments