ചെന്നൈ: ഹോളിവുഡ് ഹൊറര്‍ ചിത്രം കോണ്‍ജുറിംഗ്-2 കാണുന്നതിനിടെ മധ്യവയസ്കന് തിയേറ്ററില്‍ കുഴഞ്ഞുവീണു മരിച്ചത് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇയാളുടെ മൃതദേഹം കാണാനില്ല എന്നതാണ് പുതിയ വാര്‍ത്ത. പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടു പോയ മൃതദേഹവും കൂടെപോയ ആളിനെയും കാണാനില്ലെന്നാണ് വിവരം. ചില ഓണ്‍ലൈന്‍ സൈറ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവം ഇത്രത്തോളമായ സ്ഥിതിക്ക് രണ്ടു പേരെയും പ്രേതം പിടിച്ചുകാണുമോ എന്നാണ് പലരുടെയും സംശയം. തമിഴ് നാട്ടിലെ തിരുവണ്ണാമലയിലാണ് സിനിമ കണ്ടു കൊണ്ടിരിക്കെ ഏകദേശം 65 വയസ് പ്രായമുള്ള ആള് മരിച്ചത്. ചിത്രത്തിന്റെ ക്ളൈമാക്സ് രംഗമെത്തിയപ്പോള്‍ ഇയാള്‍ നെഞ്ചുവേദന അനുഭവപ്പെടുന്നതായി കൂടെയുള്ളവരോട് പറഞ്ഞു.ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏതായാലും സംഭവവമുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Post Your Comments