GeneralNEWS

കൊത്തി കൊത്തി മുറത്തില്‍ക്കേറി കൊത്തി രാംഗോപാല്‍ വര്‍മ്മ; ഏറ്റവും പുതിയ ഇര രജനികാന്ത്

നല്ല പടങ്ങള്‍ സംവിധാനം ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു രാംഗോപാല്‍ വര്‍മ്മയ്ക്ക്. ഇപ്പോള്‍ പക്ഷേ, കക്ഷിയുടെ നമ്പരുകളൊക്കെ നനഞ്ഞ പടക്കം പോലെ ബോക്സ് ഓഫീസില്‍ ചീറ്റിപ്പോകുന്ന അവസ്ഥയാണ്. പണ്ടത്തെയത്ര മാദ്ധ്യമശ്രദ്ധയും കിട്ടുന്നില്ല.

ആര്‍ജിവി എന്നറിയപ്പെടുന്ന വര്‍മ്മ അതിനു കണ്ടെത്തിയ മാര്‍ഗ്ഗമാണ് ട്വിറ്റര്‍ വഴി ആവശ്യമില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് വാര്‍ത്തകളില്‍ ഇടംപിടിക്കുക എന്നുള്ളത്. ആര്‍ജിവിയുടെ ഈ കുടിലതയുടെ ഏറ്റവും പുതിയ ഇര “തലൈവര്‍” രജനീകാന്തും.

രജനീകാന്തിനേയും അമിതാഭ് ബച്ചനേയും താരതമ്യം ചെയ്താണ് വര്‍മ്മ തന്‍റെ പുതിയ ട്വീറ്റുകള്‍ പടച്ചു വിട്ടിരിക്കുന്നത്. രജനീകാന്തിനേക്കാള്‍ മിടുക്കന്‍ അമിതാഭ് ബച്ചനാണ് എന്നാണ് വര്‍മ്മ തന്‍റെ ട്വീറ്റുകളിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ദക്ഷിണേന്ത്യയിലെ ചില സിനിമാ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടുമുണ്ട്.

വര്‍മ്മയുടെ ട്വീറ്റുകളും ചില മറുപടി ട്വീറ്റുകളും കാണാം:

shortlink

Related Articles

Post Your Comments


Back to top button