Kollywood

തന്റെ കരിയറിലെ താഴ്ചയുടേയും നയന്‍സിന്റെ ഉയര്‍ച്ചയുടേയും കാരണം- മനോചിത്ര പറയുന്നു

നയന്‍താര ആദ്യം ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കില്ല എന്നു പറഞ്ഞെങ്കിലും പിന്നീട് ഗ്ലാമര്‍ വേഷത്തിലേയ്ക്കു തിരിഞ്ഞു. ഇത് കരിയറില്‍ അവര്‍ക്ക് വലിയ ഉയര്‍ച്ചകള്‍ സമ്മാനിച്ചു. സിനമയില്‍ വന്ന സമയത്ത് നാടന്‍ വേഷം മാത്രം മതിയന്ന തന്റെ വാശി എന്തായാലും അബദ്ധമായെന്നും ഇനി അത്തരം നിര്‍ബന്ധങ്ങള്‍ ഒന്നും ഇല്ലന്നും താരം പറഞ്ഞു. 2014 ല്‍ പുറത്തിറങ്ങിയ അവള്‍ പെയര്‍ തമിഴരസി എന്ന ചിത്രത്തിലൂടെയാണ് മനോചിത്ര അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചു എങ്കിലും പ്രതിക്ഷിച്ച ഉയരങ്ങള്‍ കീഴടക്കാന്‍ മനോചിത്രയ്ക്കായില്ല. അജിത്ത് ചിത്രം വീരത്തില്‍ അഭിനയിച്ചത് മണ്ടത്തരമായി പോയി എന്നും താരം പറഞ്ഞു. അല്പം കാത്തിരുന്നാലും ഇനി നായിക വേഷത്തില്‍ മാത്രമേ അഭിനയിക്കൂ എന്നാണ് താരത്തിന്റെ നിലപാട്.

shortlink

Post Your Comments


Back to top button