BollywoodGeneralNEWS

സെന്‍സര്‍ ബോര്‍ഡ് വിവാദത്തിന് ശേഷം റിലീസിന് മുമ്പേ തന്നെ ‘ഉഡ്താ പഞ്ചാബ്’ സിനിമയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

ന്യൂഡല്‍ഹി: പുറത്തിറങ്ങും മുമ്പേ വിവാദത്തിലായ ഉഡ്താ പഞ്ചാബ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. വെള്ളിയാഴ്ച റിലീസ് തീരുമാനിച്ചിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡ് കോപ്പി എന്ന പേരില്‍ ഉഡ്താ പഞ്ചാബിന്‍റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ വിലസുന്നത്. ചില ടോറന്റ് സൈറ്റുകളിലാണ് ഇത് പ്രചരിക്കുന്നത്. ഇതിനോടകം തന്നെ പതിനായിരത്തോളം പേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പഞ്ചാബിലെ മയക്കുമരുന്നിനടിമയായ യുവാക്കളുടെ കഥ പറയുന്ന സിനിമയില്‍ 89 കട്ടുകള്‍ ഏര്‍പ്പെടുത്തിയ സെന്‍സര്‍ ബോര്‍ഡ് നടപടി സിനിമാ ലോകത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

 

അതിനിടെയാണ് ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് കോപ്പി എന്ന പേരില്‍ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. അതേ സമയം ഉഡ്താ പഞ്ചാബെന്ന പേരില്‍ പ്രചരിക്കുന്ന സിനിമ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്തതായി നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍ പതിനായിരക്കണക്കിന് പേര്‍ ഡൗണ്‍ലോഡ് ചെയ്തെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് പറയാനാകില്ലെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button