NEWS

ഷോണ്‍ റോമി മലയാളത്തിന്‍റെ പുതിയ നായിക

കമ്മട്ടിപ്പാടം കണ്ടിറങ്ങിയ ആളുകള്‍ ഷോണ്‍ കൊച്ചിക്കാരിയല്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. 15 കൊല്ലമായി ബാംഗ്ലൂരിലാണ് ജീവിക്കുന്നതെന്നു പറഞ്ഞാല്‍ ആകാംഷ കൂടിയെന്നിരിക്കും. സുഹൃത്തായ പേളി മാണി വഴിയാണ് ‘നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയില്‍ ’ അഭിനയിച്ചത്.

കമ്മട്ടിപ്പാടത്തിലേക്ക് കറുത്ത് ഉയരമുള്ള കുട്ടിയെ നോക്കുന്നു എന്നറിഞ്ഞ് സംവിധായകന്‍ രാജീവ്‌ രവിയുടെ ഭാര്യ ഗീതുവിന് മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ് സ്വയം അയച്ചു കൊടുത്തു ഈ പെണ്‍കുട്ടി. അങ്ങിനെ സ്ക്രീന്‍ ടെസ്റ്റ്‌ കഴിഞ്ഞു കമ്മട്ടിപ്പാടത്തിലെത്തി, പിന്നീട് തകര്‍പ്പന്‍ അഭിനയം.
ബയോടെക് എന്ജിനിയറിങ് കഴിഞ്ഞ് അതിനോടനുബന്ധിച്ചുള്ള യു എസ് ബേസ്ഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഷോണ്‍ റോമി. തിരുവനന്തപുരമാണ് സ്വന്തം നാട് അച്ഛന്‍ റോമി കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡിലാണ്. അമ്മ മേരി. സഹോദരന്‍ റോഹന്‍ ബെംഗളുരുവില്‍ തന്നെ ജോലി ചെയ്യുന്നു. മലയാളത്തിലെ പുതിയ നായികയെ കുറിച്ച് പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്.

shortlink

Post Your Comments


Back to top button