GeneralNEWS

മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കാണാനെത്തി

തിരുവനന്തപുരം ● നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നന്ദന്‍കോട്ടെ ക്ലിഫ് ഹൗസില്‍ മോഹന്‍ലാല്‍ എത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ ബി.ഉണ്ണികൃഷ്ണനും ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു. പതിനഞ്ച് മിനിട്ടോളം മോഹന്‍ലാല്‍ – പിണറായി വിജയന്‍ കൂടിക്കാഴ്ച നീണ്ടു നിന്നു. ‘ശ്രീനാരായണ ഗുരുദേവ കൃതികള്‍ സമ്പൂര്‍ണ വ്യാഖ്യാനം’ എന്ന പുസ്തകം മുഖ്യമന്ത്രി മോഹന്‍ലാലിന് സമ്മാനിച്ചു.

കൂടിക്കാഴ്ചയുടെ ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്ക്‌ പേജില്‍ ആരാധകരുമായി പങ്കുവച്ചു. പിണറായി വിജയനെ മുമ്പ് കണ്ടപ്പോള്‍ എടുത്ത ഒരു ചിത്രവും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരു ചിത്രങ്ങളും ഇതിനോടകം നിരവധിപേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button