ദിലീപേട്ടാ എന്ന വിളിയുമായി മഞ്ജു വാര്യര്‍

സന്തോഷ് കുറുമശേരിയുടെ വിയോഗവാര്‍ത്തയില്‍ അനുശോചിച്ചുകൊണ്ട് മഞ്ജുവാര്യര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ദിലീപേട്ടന്‍ എന്ന വിശേഷണം. ദിലീപേട്ടന്റെ ആലുവയിലെ വീട്ടില്‍വച്ച് തുടങ്ങിയ സൗഹൃദമായിരുന്നു സന്തോഷ് കുറുമശ്ശേരിയുമായുള്ളതെന്ന് മഞ്ജു ഓര്‍ക്കുന്നു.

അറിയാതെയാണെങ്കിലും മഞ്ജു വാര്യര്‍ വിളിച്ച ദിലീപേട്ടാ എന്ന വിളി ആരാധകരുടെ മനസ്സില്‍ ഇരുവരും വീണ്ടും ഒന്നിച്ചിരുന്നെങ്കില്‍ എന്ന തോന്നലുണര്‍ത്തി. പ്രിയദര്‍ശനും ലിസിയും ഒന്നിക്കുമെന്നുള്ള വാര്‍ത്ത വന്നതിന് പിന്നാലെയാണ് മഞ്ജുവിന്റെ ഈ വിളി. പ്രതീക്ഷക്ക് വകയുണ്ടെന്നാണ് ആരാധക പക്ഷം.

Share
Leave a Comment