ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹ്യൂ ജാക്ക്മാന് ‘സോളോ ലീഡില്‍’ അഭിനയിക്കുന്ന എക്സ്-മെന്‍ ചിത്രങ്ങളുടെ സീരിസിലെ മൂന്നാമത് വോള്‍വറൈന്‍ ചിത്രത്തിന് “വോള്‍വെറൈന്‍: വെപ്പണ്‍ എക്സ്” എന്ന് നാമകരണം ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ 20th സെഞ്ച്വറി ഫോക്സ് ഈ പേര് രെജിസ്റ്റര്‍ ചെയ്തതായാണ് വാര്‍ത്തകള്‍.
ഹ്യൂ ജാക്ക്മാന് ലോഗന് എന്നും പേരുള്ള വോള്‍വെറൈന്‍ എന്ന മരണമില്ലാത്ത അതിമാനുഷനായി പ്രത്യക്ഷപ്പെടുന്ന അവസാന ചിത്രമാകും ഇത്. ജെയിംസ് മാന്‍ഗോള്‍ഡ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലോഗന് കഥാപാത്രത്തിന്റെ വാര്‍ദ്ധക്യം ആകും ജാക്ക്മാന് അവതരിപ്പിക്കുക. ഒരു വൃദ്ധന്റെ ഗെറ്റപ്പില്‍ ജാക്ക്മാന് ചിത്രത്തിന്റെ സെറ്റില്‍ നില്ക്കുന്ന ഫോട്ടോകള്‍ ചോര്‍ന്നത് വൈറല്‍ ആയിരുന്നു. ലോറ കിന്നി എന്ന ബാലതാരത്തിനൊപ്പം ആണ് ജാക്ക്മാന്റെ ഭൂരിഭാഗം സീനുകളും ചിത്രീകരിക്കപ്പെട്ടത്.
പാട്രിക്ക് സ്റ്റുവര്‍ട്ടും ജാക്ക്മാനോടൊപ്പം ചാള്‍സ് സേവ്യര്‍ എന്ന എക്സ്-മെന്‍ അതിമാനുഷനായി ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മാര്‍ച്ച് 2017-ല്‍ ആണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സെറ്റിലെ ഫോട്ടോകള്‍ കാണാം:
Next #Wolverine is titled WOLVERINE: WEAPON X or simply WEAPON X for short. Fox has registered the titles. #XMen
— X-MenFilms.com (@XMenFilms) June 12, 2016
Let’s do this! pic.twitter.com/rTBIMHdCwT — Hugh Jackman (@RealHughJackman) June 13, 2016
Older Logan and Professor Xavier revealed in WOLVERINE: WEAPON X set photos. https://t.co/HjW3rnKobo pic.twitter.com/KxQXUbfMNG
— X-MenFilms.com (@XMenFilms) June 12, 2016
#HughJackman continues filming Wolverine 3. New Orleans, Louisiana – Friday June 10, 2016. pic.twitter.com/6urfXNNcsW — HughJackMania Club (@HughJackMania) June 11, 2016
Post Your Comments