GeneralNEWS

ചേട്ടാ എല്ലാം കാണുന്നുണ്ടാവും അല്ലെ? വികാരഭരിതനായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍റെ പ്രതികരണം

തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണി തന്നെ വീട്ടില്‍ കേറ്റാറില്ലെന്ന അവതാരകനും നടനുമായ സാബുവിന്റെ ആരോപണത്തോട് നടന്റെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍റെ പ്രതികരണം.ഉണ്ണാനും ഉടുക്കാനും ഇല്ലാതെ നമ്മള്‍ ഒരു പായയില്‍ കെട്ടിപിടിച്ച്‌ കിടന്നതും ചേട്ടന് നല്ല കാലം വന്നപ്പോള്‍ കൂടപിറപ്പുകളെ സ്നേഹിച്ചതും സഹായിച്ചതും ഈ ചതിയന്‍മാരോടു പറഞ്ഞാല്‍ മനസ്സിലാകുമോ? ഫേസ്ബുക്കിലാണ് രാമകൃഷ്ണന്റെ പ്രതികരണം

പോസ്റ്റ് ഇങ്ങനെ “ചേട്ടാ എല്ലാം കാണുന്നുണ്ടാകും അല്ലെ. ചേട്ടന്‍ പോയ ശേഷം ചേട്ടന്‍ സ്നേഹിച്ചിരുന്നവരില്‍ ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍. അവര്‍ക്കറിയുമോ ചേട്ടാ നമ്മുടെ ബാല്യകാലം. ഒരു ചോറു പാത്രത്തില്‍ നമ്മുടെ അമ്മ കൊണ്ടുവന്ന ചോറ് കയ്യിട്ടുവാരി കഴിച്ചത്, ഉണ്ണാനും, ഉടുക്കാനും ഇല്ലാതെ നമ്മള്‍ ഒരു പായയില്‍ കെട്ടിപിടിച്ച്‌ കിടന്നത്, ചേട്ടന് നല്ല കാലം വന്നപ്പോള്‍ അതൊന്നും മറക്കാതെ ഞങ്ങള്‍ കൂടപിറപ്പുകളെ സ്നേഹിച്ചതു സഹായിച്ചതും, ഈ ചതിയന്‍മാരോടു പറഞ്ഞാല്‍ മനസ്സിലാകുമോ.
അവസാനമായി ചേട്ടന്റെ പിറന്നാള്‍ സമ്മാനമായി എനിക്ക് ഉമ്മ തന്നപ്പോള്‍ ഞാന്‍ അറിഞ്ഞില്ലലോ ചേട്ടാ,, ചേട്ടന്‍ ചതിയില്‍ പെടുമെന്ന്, ഞാന്‍ കുറേ പറഞ്ഞില്ലെ അവരെ വിശ്വസിക്കരുതെന്ന് കേട്ടിലല്ലോ, ചേട്ടനെ ചതിക്കുഴിയില്‍ ആക്കി അവരെല്ലാവരും ഒരുമിച്ച്‌ ആനന്ദിക്കുകയാണ് ഇവിടെ, നമ്മള്‍ ഒരു മിഠായിക്കൂ പോലും തല്ലുകൂടിയിട്ടിലല്ലോ ഇതുവരെ, ആ ചേട്ടനെ കുറിച്ച്‌ പറയുന്നത് കേട്ടോ ചേട്ടന്‍ എന്നെ വീട്ടില്‍ കേറ്റാറില്ലെന്ന് എങ്ങനെ സഹിക്കും ചേട്ടാ.. ” കലാഭവന്‍ മണിയും അമ്മയുമായി ഇരിയ്ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്ത് കൊണ്ടാണ് ഇക്കാര്യം രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

shortlink

Post Your Comments


Back to top button