General

ആന്റിപൈറസി സെല്ലിന്റെ വ്യാപകമായ റെയിഡ്: നിരവധി വ്യാജ സി.ഡി വിൽപ്പനക്കാർ പിടിയിൽ

തിരുവനന്തപുരം: ആന്റി പൈറസി സെൽ സംസ്ഥാന വ്യാപകമായി നടത്തിയ റെയിഡിൽ 12 പേർ അറസ്റ്റിലായി. ആറ്റിങ്ങൽ നഗരൂരിൽ എം. എസ് മൊബൈൽ ഷോപ്പ് നടത്തുന്ന സുജി, കൊല്ലം പന്മന പുത്തൻചന്തയിൽ ഏജീസ്‌ മൊബൈൽസ് നടത്തുന്ന അനിൽ, കുന്നിക്കോട് ബ്ലാക്ക്‌ ഫോറെസ്റ്റ് മൊബൈൽ കട നടത്തുന്ന സാദത്ത് ഖാൻ തുടങ്ങിയവരാണ് അറസ്റ്റിൽ ആയത്. തൃശൂർ തൃപ്രയാർ സൂപ്പർ കിംഗ്സ് മൊബൈൽ ഷോപ്പ് നടത്തുന്ന അരവിന്ദാക്ഷൻ, തൃപ്രയാർ നിംബിള്സ് വി.സി.ഡി ഷോപ്പ് നടത്തുന്ന സുരേഷ് , വാടനപ്പള്ളി ഗ്യാലക്സി മ്യൂസിക്‌സ് നടത്തുന്ന ഗോപി, കുന്നംകുളത്തെ ഗ്യാലക്സി മൊബൈൽസ് ഉടമ ഗഫൂർ, പാലക്കാട് സ്റ്റാർട്ട്‌ മൊബൈൽ ഷോപ്പ് നടത്തുന്ന ഷംസുദീൻ, ഫോണോ മൊബൈൽസ് ഉടമ അനസ് , പാലക്കാട് ജി.ബി റോഡിൽ സി.ഡി കട നടത്തുന്ന ഫൈസൽ എന്നിവരെയും അറസ്റ് ചെയ്തിട്ടുണ്ട്.

പുതിയ മലയാളം ചിത്രത്തിന്റെ സി.ഡി കളും അശ്ലീല ചിത്രങ്ങളുടെ വൻ ശേഖരവും പിടികൂടി. ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ച കംപ്യൂട്ടറുകൾ, എക്സ്ടേർനൽ ഹാർഡ് ഡിസ്ക്കുകൾ, മെമ്മറി കാർഡുകൾ, പെൻഡ്രൈവുകൾ എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments


Back to top button