മുകേഷ് – സരിത ബന്ധം തകര്‍ന്നതിന്റെ കാരണക്കാരി സരിത തന്നെയാണ് മുകേഷിന്റെ അമ്മ വിജയകുമാരി.15 വര്‍ഷം ഒറ്റയ്ക്ക് ജീവിച്ച ശേഷമാണ് മകന്‍ പുനര്‍ വിവാഹിതനായതെന്നും അവര്‍ പറഞ്ഞു.
തങ്ങളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്നും വിജയകുമാരി പറയുന്നു.ചില നടിമാര്‍ക്കൊപ്പം അഭിനയിക്കരുതെന്ന് സരിത കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. സരിതയുടെ അത്തരം ചില കര്‍ശന നിലപാടുകളാണ് വിവാഹമോചനത്തില്‍ കലാശിച്ചത്. ആദ്യമൊക്കെ സ്നേഹമായായിരുന്നു മുകേഷും സരിതയും കഴിഞ്ഞിരുന്നത്. എറണാകുളത്ത് താമസിക്കുന്ന സമയത്ത് പലപ്പോഴും അവിടെ പോകാറുണ്ടായിരുന്നു.
അവര്‍ തമ്മില്‍ വഴക്കിടുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ല.പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. പ്രശ്നം രൂക്ഷമായതോടെ രണ്ടുപേരും 2 വീട്ടിലായി. സരിത മദ്രാസിലും മുകേഷ് എറണാകുളത്തും കഴിഞ്ഞു. സരിതയും മക്കളും ദുബായിലും മുകേഷും ദേവികയും എറണാകുളത്തുമാണ് താമസിക്കുന്നത്. കുടുംബം നന്നായി നോക്കുന്ന മകന് ജനങ്ങളേയും നന്നായി സേവിക്കാന്‍ കഴിയുമെന്നും വിജയകുമാരി കൂട്ടിച്ചേര്‍ത്തു.
Leave a Comment