
കൊച്ചി: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ആരോപണവുമായി സാബുമോന്‍ രംഗത്ത്. കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിനേക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് തീരുമാനമായി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഉള്ള ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് രാമകൃഷണനെതിരെ ആരോപണവുമായി സാബു രംഗത്തുവന്നത്.കലാഭവന്‍ മണിയുടെ കുടുംബത്തെ വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്ന് രാമകൃഷണന്‍ ഭീഷണിപ്പെടുത്തി എന്നും സാബുമോന്‍ ആരോപിക്കുന്നു. കലാഭവന്‍ മണിയുടെ ഭാര്യ പ്രതിഷേധിച്ചതോടെയാണ് രാമകൃഷ്ണന്‍ ഇതില്‍ നിന്ന് പിന്തിരിഞ്ഞതെന്ന് സാബുമോന്‍ പറയുന്നു. സി.ബി.ഐ അന്വേഷണം കഴിയുമ്പോള്‍ രാമകൃഷ്ണന്‍ ജയിലില്‍ പോകേണ്ടി വരുമെന്നാണ് സാബുമോന്‍ ആരോപിക്കുന്നത്.
Post Your Comments