ഒരു ഇടവേളയ്ക്കു ശേഷം പ്രിയ നടി മമതാ മോഹന്‍ദാസിന്റെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടതും ശകതവുമായ ഒരു സ്ത്രീ കഥാപാത്രമായിരുന്നു മൈ ബോസ്സ് എന്ന ചിത്രത്തില്‍ . ഒരു സ്ഥാപനത്തിന്റെ ബോസ്സ് എത്രത്തോളം കര്ക്കശമാകാമോ അത്രെയും ഭംഗിയോടെ മമ്ത ആ കഥാപാത്രം ചെയ്തു കഴിഞ്ഞു. ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മ്മിച്ച ഈ ചിത്രം ജീത്തു ജോസഫ് എന്ന സംവിധായകന് മലയാള സിനിമയില്‍ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ എന്ന പേര് നേടിക്കൊടുക്കാന്‍ സഹായകമായി മാറുകയായിരുന്നു. ദിലീപ് എന്ന ജനപ്രിയ നായകന് നര്‍മ്മത്തിന് ഇനിയാര്‍ക്കും കഴിയാത്ത ഭാവചാരുത പകര്‍ന്നു നല്കാന് കഴിഞ്ഞതിലൂടെ അംഗീകാരത്തിന്റെ പുതിയൊരു സ്ഥാനം നേടിക്കൊടുക്കാനും മൈ ബോസ്സിന് കഴിഞ്ഞു.
മൈ ബോസ്സ് കാണുന്ന ഏതൊരു പ്രേക്ഷകനും വീണ്ടും വീണ്ടും കാണുവാന്‍ ഇഷ്ടപ്പെടുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. അക്കൂട്ടത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെടുന്ന ഒരു രംഗമാണ് വിദേശ പൌരത്വമുള്ള തന്റെ ജോലി തുടരാനുള്ള ഒരേയൊരു മാര്‍ഗ്ഗമായി മമത, ദിലീപിന്റെ ഭാര്യയായി ഇമ്മിഗ്രേഷന്‍ ഓഫീസില്‍ പോയി അഭിനയിക്കുന്നതു. പൊട്ടിച്ചിരിക്കാനും ഓര്‍ത്തോര്‍ത്തു ചിരിക്കാനും വകനല്കുന്ന നര്‍മ്മമുഹൂര്‍ത്തങ്ങളുടെ ആ രംഗം ഒന്ന് കണ്ടു നോക്കൂ.
Post Your Comments