അച്ഛനെക്കുറിച്ചുളള ഓര്‍മ്മകളില്‍ കണ്ണീരണിഞ്ഞ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍. കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ തുടങ്ങി അച്ഛന്‍റെ കാന്‍സര്‍ രോഗം വരെയെത്തുന്പോള്‍ മഞ്ജു വാര്യരുടെ ശബ്ദമിടറി കണ്ണുകള്‍ നിറഞ്ഞോഴുകി. സമുദ്രക്കനിയുടെ ‘അപ്പ’ എന്ന പുതിയ തമിഴ് ചിത്രത്തിന് പിന്തുണ നല്‍കിക്കൊണ്ട് സംസാരിക്കവേയാണ്
മഞ്ജു വികാരാധീനയായത്.
തങ്ങള്‍ക്ക് ചിരിക്കാന്‍ വേണ്ടി അച്ഛന്‍ ഒരുപാട് കണ്ണുനീര്‍ ഉള്ളിലൊതിക്കിയിട്ടുണ്ടെന്നും അന്നൊന്നും തനിക്കത് മനസ്സിലായിട്ടുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.അച്ഛന്‍െറ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് എന്‍െറ ചിലങ്ക. ജീവിതത്തിലെ പല തീരുമാനങ്ങളും ഞാന്‍ സ്വന്തമായി എടുത്തപ്പോഴും അച്ഛന്‍ ഒപ്പം നിന്നതേയുള്ളൂ. അച്ഛന്‍ കൂടെയുണ്ട് എന്ന വിശ്വാസമാണ് തന്‍െറ ഏറ്റവും വലിയ പിന്‍ബലമെന്നും മഞ്ജു പറഞ്ഞു.
Post Your Comments