GeneralNEWS

ഫിന്‍ലണ്ട് ചലച്ചിത്രമേളയിലേക്ക് മലയാളിയുടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: വേണു നായര്‍ സംവിധാനം ചെയ്ത ‘നമ്പര്‍ 40 റെയിന്‍’ എന്ന ഡോക്യുമെന്‍ററി ഫിന്‍ലന്‍റില്‍ നടക്കുന്ന വൈല്‍ഡ് ലൈഫ് വാസ ഫെസ്റ്റിവലിന്‍റെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് ഫിന്‍ലന്‍റില്‍ മേള നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ എന്‍വയോണ്‍മെന്‍റ് ആന്‍ഡ്‌ ക്ലൈമറ്റ് ചെയ്ഞ്ച് ഡിപ്പാര്‍ട്ട്മെന്‍റ് നിര്‍മ്മിച്ചിരിക്കുന്ന ‘നമ്പര്‍ 40 റെയിന്‍’ മേളയില്‍ പ്രദര്‍ശിപ്പിക്കും.

കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ, പ്രത്യേകിച്ച് ഇടുക്കിയിലെ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

shortlink

Post Your Comments


Back to top button