കോഴിക്കോട് : കുട്ടികൾ ആടിപ്പാടി അഭിനയിച്ച കുഞ്ഞുചിത്രം തരംഗമാകുന്നു. കുട്ടികളിലും പുതിയ തലമുറയിലും പാരിസ്ഥിതികാവബോധം വളര്‍ത്താന്‍ ‘മാതൃഭൂമി’ രൂപവത്കരിച്ച സീഡിന്റെ സിഗ്നേച്ചര്‍ ചലച്ചിത്രമായ ‘ലൊഡല ലൊഡ ലൊഡലു’ ആണ് ഇപ്പോൾ തരംഗമായി മാറികൊണ്ടിരിക്കുന്നത്. 4.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ചലച്ചിത്രം ഇതിനകം മൂന്ന് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
ആട്ടവും പാട്ടും അനുകരണവുമൊക്കെ കോര്‍ത്തിണക്കി നിറപ്പകിട്ടോടെ നിര്‍മിച്ച ‘ലൊഡല ലൊഡ ലൊഡലു’ കലയിലൂടെ കാര്യത്തിലേക്ക് കടക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻറെ അവസാനം മോഹൻലാൽ സീഡിലെ കുട്ടികൾ ചെയ്ത കാര്യങ്ങൾ പറയുകയും അവർക്ക് സല്യൂട്ട് നൽകുകയും ചെയ്യുന്നുണ്ട്. നൂറോളം കുട്ടികള്‍ അഭിനയിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനങ്ങളും ആര്‍. വേണുഗോപാലാണ്. സംവിധാനം നിർവഹിച്ചിരിക്കുന്നത് അനീഷ് അന്‍വര്‍ ആണ്.
Post Your Comments