ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്‌കാരം പൊൻകുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിൽ നടത്തി. കഴിഞ്ഞദിവസം മുംബൈയിലാണ് ഇവര്‍ നിര്യാതയായത്. പ്രിയങ്കയുടെ അമ്മ മധു അശോക് ചോപ്രയുടെ മാതാവാണ് മേരി അഖൗരി. ബീഹാറിലെ നിയമസഭാംഗമായിരുന്ന പരേതനായ ഡോ. അഖൗരിയുടെ ഭാര്യയാണ് മേരി ജോണ്‍. ദീര്‍ഘകാലം ബീഹാറിലെ കോണ്‍ഗ്രസ് എം.എല്‍.സി ആയിരുന്നു മേരി അഖൗരിയും.
കുമരകം കവളപ്പാറ കുടുംബാംഗമാണ് പരേത. സംസ്‌കാരം സ്വദേശത്ത് നടത്തണമെന്ന് ഇവര്‍ നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു. കുമരകത്ത് സംസ്‌കാരം നടത്താനായിരുന്നു ആദ്യം ബന്ധുക്കള്‍ തീരുമാനിച്ചിരുന്നതെങ്കിലുംപിന്നീട് പൊന്‍കുന്നത്തേക്ക് മാറ്റുകയായിരുന്നു. മക്കളും പ്രിയങ്ക ചോപ്ര ഉൾപ്പെടെയുള്ള പേരക്കുട്ടികളും ഭർത്താവ് അഖൗരിയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും സംസ്‌കാര ചടങ്ങിന് എത്തിയിരുന്നു.
Post Your Comments