തിരുവനന്തപുരം ● കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം ആസൂത്രിതമായി നല്‍കിയതാണെന്നും പോലീസ് അന്വേഷണത്തില്‍ ചോദ്യം ചെയ്യേണ്ടവരെ കൃത്യമായി ചോദ്യംചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.മണിയുടെ അനിയന് ആര്.എല്‍.വി രാമകൃഷ്ണനും ബന്ധുക്കളും സുഹൃത്തുക്കളുമാണ് മുഖ്യമന്ത്രിയെ കണ്ടത്.
പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. മണിയുടെ മരണം കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
രണ്ട് മാസമായി അന്വേഷണം മന്ദീഭവിച്ചിരിക്കുകയാണ്. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം ആസൂത്രിതമായി നല്‍കിയതാണെന്നും പോലീസ് അന്വേഷണത്തില്‍ ചോദ്യം ചെയ്യേണ്ടവരെ കൃത്യമായി ചോദ്യംചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കലാഭവന്‍ മണിയുടെ ബന്ധുക്കള്‍ പട്ടികജാതി വികസന വകുപ്പ് മന്ത്രിയെയും കണ്ടു
Post Your Comments