GeneralNEWS

ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍ പ്രമുഖ നടന്റെ ജോലിക്കാരന്‍ സമരത്തില്‍

ന്യൂഡല്‍ഹി : ബോളിവുഡ് നടന്‍ നാന പടേക്കറുടെ മുന്‍ പാചകക്കാരന്‍ ഒറ്റയാന്‍ പോരാട്ടത്തില്‍. സന്തോഷ് മുരാത് സിംഗ് എന്ന ചെറുപ്പക്കാരാനാണ് തന്റെ ബന്ധുക്കള്‍ക്കെതിരെ ഒറ്റയാന്‍ പോരാട്ടം നടത്തുന്നത്.

2006 ലെ മുംബൈ സ്‌ഫോടനത്തില്‍ സന്തോഷ് മരിച്ചുവെന്ന് കാട്ടി സന്തോഷിന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തിരിക്കുകയാണ് ബന്ധുക്കള്‍. ഇതിനായി സ്‌ഫോടനത്തിലെ ഒരു അജ്ഞാത മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തെന്നും. തന്റെ മൃതദേഹമാണെന്ന് പറഞ്ഞ് ഇത് സംസ്‌കരിച്ചെന്നും സന്തോഷ് പറയുന്നു. സ്ഥലം തട്ടിയെടുക്കാന്‍ സന്തോഷിന്റെ മരണം വ്യാജമായി ചമച്ചത് കൂടാതെ ഒരു ദളിത് യുവതിയെ വിവാഹം കഴിച്ചതും ഇയാളുടെ ബന്ധുക്കളെ പ്രകോപിതരാക്കിയെന്നും സന്തോഷ് ചൂണ്ടിക്കാട്ടുന്നു.

2012 മുതല്‍ ഒറ്റയാന്‍ പോരാട്ടത്തിലാണ് ഇയാള്‍. താന്‍ ജീവിച്ചിരിക്കുന്നുവെന്ന് അധികൃതരെ ബോധിപ്പിക്കണമെന്ന ഒറ്റ ലക്ഷ്യമാണ് സമരത്തിന് പിന്നില്‍. സ്‌ഫോടനത്തില്‍ സന്തോഷ് മരിച്ചുവെന്ന് രേഖകളുണ്ടാക്കി ഇയാളുടെ യു.പിയിലെ ഭൂമിയാണ് ബന്ധുക്കള്‍ തട്ടിയെടുത്തത്. പിതാവില്‍ നിന്ന് അവകാശമായി ലഭിച്ച ഭൂമിയാണ് ബന്ധുക്കള്‍ തട്ടിയെടുത്തത്. വര്‍ഷങ്ങളായി ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ സമരരംഗത്താണ് സന്തോഷ്. താന്‍ മരിച്ചിട്ടില്ലെന്ന് അധികൃതര്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും ഇയാള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button