GeneralNEWS

ഖുര്‍ആന്‍ റേഡിയോ സ്റ്റേഷന്‍ തുടങ്ങുന്നു

ഖുര്‍ആന്‍ പാരായണത്തിനും ഖുര്‍ആന്‍ സംബന്ധിച്ചുള്ള പ്രഭാഷണങ്ങള്‍ക്കും മാത്രമായി റേഡിയോ സ്റ്റേഷന്‍ തുടങ്ങുന്നു. ദുബായ് കേന്ദ്രീകരിച്ചാണ് ഈ റേഡിയോ സ്റ്റേഷന്‍ വരുന്നത്. “ദുബായ് റേഡിയോ ഓഫ് ഖുര്‍ആന്‍” എന്നായിരിക്കും സ്റ്റേഷന്‍റെ പേര്. റംസാന്‍ ഒന്നു മുതല്‍ ആയിരിക്കും പ്രക്ഷേപണം ആരംഭിക്കുക.

യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍മക്തൂമിന്‍റെ ഭാര്യ ഷെയ്ഖ ഹിന്ദ്‌ ബിന്ത് ജുമാ അല്‍ മക്തൂം ആയിരിക്കും ദുബായ് റേഡിയോ ഓഫ് ഖുര്‍ആനിന്‍റെ മുഖ്യ മേല്‍നോട്ടത്തിന്‍റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുക.

91.4 എന്ന ഫ്രീക്വന്‍സിയിലാകും ഈ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ലോകത്തെവിടെ നിന്നും ഈ സ്റ്റേഷനില്‍ നിന്നുള്ള പരിപാടികള്‍ ശ്രവിക്കാം.

shortlink

Related Articles

Post Your Comments


Back to top button