
മുംബൈ ● പ്രശസ്ത സിനിമ കോമഡി താരം റസാഖ് ഖാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.65 കാരനായ റസാഖ് ഖാന്‍ ഹോളി ഫാമിലി അശുപത്രിയില്‍ വെച്ച് 12.30 നാണ് മരണമടഞ്ഞത്. രാജാ ഹിന്ദുസ്ഥാനി, ഹേരാ ഫേരി, ബാദ്ശ്ശാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് റസാഖ് ഖാന്‍.
അദ്ദേഹത്തിന്റെ അടുത്ത സൂഹൃത്തായ ഷെഹ്സാദ് ഖാനാണ് ഫെയ്സ് ബുക്കിലൂടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.വളരെ ഭംഗിയായി കോമഡി കൈകാര്യം ചെയ്യുന്ന പ്രഗത്ഭനായ ഒരു നടനെയാണ് സിനിമയ്ക്ക് നഷ്ടമായതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രതികരിച്ചു.
Post Your Comments