
സകലകലാവല്ലഭനായ അച്ഛന്‍റെ കഴിവുകളെല്ലാം അതേപടി ലഭിച്ചിട്ടുള്ള മകള്‍ ഒരു മികച്ച അഭിനേത്രി എന്ന നിലയില്‍ പേരെടുത്തു വരികയാണ്. അപ്പോള്‍ത്തന്നെ നിനച്ചിരിക്കാത്ത ഒരു ഭാഗ്യം ആ മകളെത്തേടിയെത്തിയിരിക്കുന്നു.
“ഉലകനായകന്‍” കമല്‍ ഹാസനെന്ന തന്‍റെ അച്ഛനോടൊപ്പം അഭിനയിക്കാനുള്ള അപൂര്‍വ്വ ഭാഗ്യമാണ് മകള്‍ ശ്രുതി ഹാസന് കൈവന്നിരിക്കുന്നത്. “സബാഷ് നായിഡു” എന്ന ചിത്രത്തിലാണ് അച്ഛനും മകളും ഒരുമിച്ചഭിനയിക്കുന്നത്.
അമേരിക്കയിലെ ലോസ്ആഞ്ജലസിലാണ് ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അച്ഛനോടൊപ്പം അഭിനയിക്കാനുള്ള അവസരം കിട്ടിയതില്‍ താന്‍ ഏറെ ആവേശത്തിലാണെന്ന് ശ്രുതി പറഞ്ഞു.
തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുന്ന സബാഷ് നായിഡുവിന്‍റെ സംവിധാനം ടി.കെ.രാജീവ്കുമാറാണ്. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണനും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നു.
Post Your Comments