“പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍” ചിത്രങ്ങളിലെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെ മനസ്സില്‍ ഇടംനേടിയ ഹോളിവുഡ് സൂപ്പര്‍താരം ജോണി ഡെപ്പിനെതിരെ പരാതിയുമായി ഭാര്യയും പ്രശസ്ത നടിയുമായ ആംബര്‍ ഹേര്‍ഡ് രംഗത്ത്.
52-കാരനായ ഡെപ്പിനെതിരെ 30-കാരിയായ ഹേര്‍ഡ് ഈയാഴ്ച ലോസ്ഏഞ്ചലസില്‍ വിവാഹമോചന പരാതി നല്‍കിയിരുന്നു. ഇന്നലെ മുഖത്ത് മര്‍ദ്ദനമേറ്റതിന്‍റെ കരുവാളിച്ച പാടുകളുമായി കോടതിയില്‍ ഹാജരായ ഹേര്‍ഡിന് കോടതി ഡെപ്പിനെതിരെ റെസ്ട്രെയിനിംഗ് ഓര്‍ഡര്‍ നല്‍കി. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ കാലം മുതലേ ഡെപ്പ് തന്നെ ശാരീരിക മര്‍ദ്ദനങ്ങള്‍ക്കും ശകാരങ്ങള്‍ക്കും പതിവായി ഇരയാക്കാറുണ്ടായിരുന്നു എന്ന്‍ ഹേര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചു. മുഖത്ത് മര്‍ദ്ദനമേറ്റതിന്‍റെ ചിത്രങ്ങളും ഹേര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചു.
ശതകോടീശ്വരനായ തന്‍റെ സ്വത്തില്‍ കണ്ണുനട്ടാണ് ഹേര്‍ഡ് ഇപ്പോള്‍ ഇങ്ങനെ ഒരു പരാതിയുമായി ഇറങ്ങിയിരിക്കുന്നതെന്നായിരുന്നു ഡെപ്പിന്‍റെ പ്രതികരണം. ഹേര്‍ഡിന്‍റെ വിവാഹമോചന പരാതി കോടതി അംഗീകരിച്ചാല്‍ ഡെപ്പിന്‍റെ ഭീമമായ സ്വത്തിന്‍റെ നല്ലൊരു പങ്ക് ഹേര്‍ഡിന്‍റെ കൈവശം വന്നുചേരും.
Post Your Comments