രാസ് സീരീസിലെ നാലാം ഭാഗത്തിന് ശേഷം ഇതാ മര്‍ഡര്‍ സീരിസിലെ നാലാം ഭാഗവും വരുന്നു. പ്രശസ്തമായ ബോളിവുഡ് ത്രില്ലര്‍ മര്‍ഡറിന്‍റെ ഒന്നാം ഭാഗത്തിലും രണ്ടാംഭാഗത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇമ്രാന്‍ ഹഷ്മിയാണ് ഈ വിവരം പുറത്തുവിട്ടത്. 2004ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്തില്‍ മല്ലികാ ഷെരാവത്തിനൊപ്പമാണ് ഇമ്രാന്‍ അഭിനയിച്ചത്. താരത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു മര്‍ഡര്‍.
ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. എന്നാല്‍ എപ്പോഴാണ് ചിത്രീകരണം തുടങ്ങുന്നതെന്ന് അറിയില്ല എന്നും ഇമ്രാന്‍ പറഞ്ഞു. 2011ല്‍ റിലീസായ മര്‍ഡര്‍ 2വില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസായിരുന്നു ഇമ്രാനൊപ്പം അഭിനയിച്ചത്.
മര്‍ഡര്‍ 3യില്‍ രണ്‍ദീപ് ഹൂഡയായിരുന്നു നായകന്‍. ഈ ചിത്രം പൂര്‍ണ്ണ പരാജയവുമായിരുന്നു.
അസ്ഹര്‍ ആണ് അടുത്തിടെ പുറത്തിറങ്ങിയ ഇമ്രാന്‍ ഹഷ്മി ചിത്രം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ മുഹമ്മദ് അസ്ഹരുദ്ധീന്‍റെ ജീവിത കഥ പറയുന്ന ഈ ചിത്രം കേരളത്തില്‍ ഉള്‍പ്പടെ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.
ഇതുകൂടാതെ ഹൊറര്‍ ത്രില്ലറായ റാസിന്റെ നാലാം ഭാഗവും എത്തുന്നുണ്ട്. രാസ് ഫോര്‍ റീബൂട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സെപ്തംബര്റില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments