GeneralNEWS

മേനി പ്രദര്‍ശനത്തിലൂടെ പ്രശസ്തയായ മോഡല്‍ സന്യാസം സ്വീകരിച്ചു

കാലിഫോര്‍ണിയ മേനി പ്രദര്‍ശനത്തിലൂടെ പ്രശസ്തയായ മോഡല്‍ സോഫിയ ഹയാത്ത് സന്യാസം സ്വീകരിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മോഡല്‍ ഗ്ലാമര്‍ ലോകം ഉപേക്ഷിച്ചു ആത്മീയ ലോകത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. താന്‍ സന്യാസ ജീവിതത്തിലേക്ക് മാറിയതായി സോഫിയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരാന്‍ പോവുന്നതായി ഏപ്രിലില്‍ സോഫിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ‘ മേക്കപ്പോ മുടിക്ക് ചായം പൂശലോ ഫാഷനോ ഇല്ലങ്കിലും നമ്മള്‍ സുന്ദരികളാണ്. നമ്മള്‍ എന്താണോ ആ നിലയ്ക്ക് തന്നെ പൂര്‍ണ്ണരാണ്. അതല്ലാത്ത ഒരു ബോധം നിങ്ങള്‍ക്ക് തന്നതില്‍ ക്ഷമിക്കുക. ഞാന്‍ മാറി. എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു’-ഇതായിരുന്നു സോഫിയയുടെ മെസേജ്. ഇതിനു ശേഷമാണ് മോഡലിംഗും അഭിനയവുമെല്ലാം നിര്‍ത്തി സോഫിയ സന്യാസിനി ആയി മാറിയത്. ഇപ്പോഴവര്‍ മദര്‍ സോഫിയയാണ്. സന്യാസിനിയായ ശേഷമുള്ള ചിത്രങ്ങളും സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button