ഫ്രാന്‍സിലെ കാന്‍സില്‍ ഈ വര്‍ഷം നടന്ന വിശ്വവിഖ്യാത ചലച്ചിത്രമേളയുടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ഇംഗ്ലീഷ് സംവിധായകന് കെന്‍ ലോച്ചിന്റെ “ഐ, ഡാനിയല്‍ ബ്ലേക്ക്” എന്ന ചിത്രത്തിനാണ് ഈ വര്‍ഷത്തെ പാം ‘ദ്യോര്‍ ലഭിച്ചത്. ഫ്രഞ്ച് യുവപ്രതിഭ സേവ്യര്‍ ഡോളന്റെ “ഇറ്റ്സ് ഒണ്‍ലി ദി ഏന്‍ഡ് ഓഫ് ദി വേള്‍ഡ്” ആണ് ഗ്രാന്‍ഡ് പ്രിക്സ് പുരസ്കാരം നേടിയത്.
ഇംഗ്ലീഷ് അഭിനേത്രിയും സംവിധായകയുമായ ആന്‍ഡ്രിയ ആര്‍നോള്‍ഡിന്റെ “അമേരിക്കന്‍ ഹണി”ക്ക് പ്രത്യേക ജ്യൂറി പുരസ്കാരം ലഭിച്ചു.
മികച്ച സംവിധായകനുള്ള പുരസ്കാരം റൊമേനിയന്‍ സംവിധായകന് ക്രിസ്റ്റ്യന്‍ മുനിഗ്യുവും ഫ്രഞ്ച് സംവിധായകന് ഒലിവിയര്‍ അസ്സയാസും പങ്കിട്ടു. മുനിഗ്യുവിന് “ഗ്രാജ്വേഷന്” എന്ന ചിത്രത്തിനും അസ്സയാസിന് “പേഴ്സണല്‍ ഷോപ്പര്‍” എന്ന ചിത്രത്തിനുമാണ് പുരസ്കാരം ലഭിച്ചത്.
മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഇറാനിയന്‍ എഴുത്തുകാരനും സംവിധായകനുമായ അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം “ദി സെയ്ല്സ്മാന്” എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കാണ്. “ദി സെയ്ല്സ്മാന്”-ലെ അഭിനയത്തിന് ഷഹബ് ഹൊസ്സെയ്നി മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രില്ലന്റെ മെന്‍ഡോസ സംവിധാനം ചെയ്ത ഫിലിപ്പീനി ചിത്രം മാ’ റോസയിലെ അഭിനയത്തിന് ജാക്ലിന് ജോസ് മികച്ച അഭിനേത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.
എക്യൂമെനിക്കല്‍ ജ്യൂറി അവാര്‍ഡും സേവ്യര്‍ ഡോളന്റെ “ഇറ്റ്സ് ഒണ്‍ലി ദി ഏന്‍ഡ് ഓഫ് ദി വേള്‍ഡ്”-നാണ്. ഹൃസ്വചിത്രത്തിനുള്ള പാം’ദ്യോര്‍ ഹുവാന്ജോ ഹിമനെസ് പെന്യയുടെ ടൈംകോഡിനാണ് ലഭിച്ചത്.
Post Your Comments