
ലോസ് ഏഞ്ചലസ് : തന്റെ വീടിന് പുറത്ത് എല്ലാദിവസവും രാത്രിയില്‍ കാവല്‍ പോലെ പത്തോളം പുരുഷന്മാര്‍ ഉറങ്ങാറുണ്ടെന്ന് ഓസ്കര്‍ ജേതാവായ ഹോളിവുഡ് നടി ജെന്നിഫര്‍ ലോറന്‍സ്. ജെന്നിഫറിനെ കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനും ഇവര്‍ രാവും പകലും ഇങ്ങനെ വീടിന് പുറത്ത് കഴിച്ചുകൂട്ടുന്നത്. ജെന്നിഫര്‍ രാവിലെ കണി കാണുന്നത് ഇവരെയാണ്.എന്നും ഒരേ ആളുകളെ തന്നെ കണി കണ്ട് ഉണർന്നു തനിക്ക് മടുപ്പായെന്നു ജെനിഫർ തന്നെ പറയുന്നു. ഇതൊരു ശല്യമായി മാറിയെങ്കിലും പരാതി നല്‍കാനൊന്നും താരം തയ്യാറല്ല. പരാതിപ്പെട്ടാല്‍ ഇവര്‍ പിണങ്ങിപ്പോയേക്കുമെന്നും താരം പറയുന്നു.
2012-ൽ മികച്ച നടിക്കുള്ള ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് ജെനിഫർ ലോറൻസ്. എക്‌സ് മെൻ-അപകാലിപ്‌സെ എന്ന ചിത്രത്തിലാണ് ജെനിഫർ അവസാനമായി അഭിനയിച്ചത്.
Post Your Comments