ഇന്ന് മെയ് 21 . മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ആയ മോഹൻലാലിന്റെ 56 മത് പിറന്നാൾ . മലയാളസിനിമയ്ക്ക് പുറമേ മറ്റു ഭാഷകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനവിസ്മയം .എന്നാണ് താങ്കള്‍ അഭിനയം നിര്‍ത്തുക എന്ന് ചോദിക്കുന്നവരോട് എന്നാണ് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയത് എന്ന് ചോദിക്കുന്ന നിത്യവസന്തം.
തിരനോട്ടം ആയിരുന്നു ആദ്യചിത്രമെങ്കിലും മോഹൻലാൽ മലയാളികളുടെ മുന്നിലെത്തിയത് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് . ഈ ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ മോഹൻലാലിന്റെ സുവർണകാലഘട്ടം ആരംഭിക്കുകയായിരുന്നു . താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയരീതി തുടങ്ങിയ ഘടകങ്ങളാണ് മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. തന്റെ 30 വർഷത്തിലധികം നീണ്ട അഭിനയജീവിതത്തിൽ മാറ്റങ്ങളെ ഉൾക്കൊണ്ടു അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ലാൽ. പുതിയ നായക നടന്മാർ മലയാളചലച്ചിത്രരംഗത്ത് ഉയർന്നു വന്നെങ്കിലും മലയാളചലച്ചിത്രത്തിലെ സൂപ്പർസ്റ്റാർ എന്ന പദവി നിലനിർത്താൻ ലാലിനു കഴിഞ്ഞു. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടനശൈലിക്കു പ്രശസ്തനാണ്. ഒരു നടൻ എന്നതിലുപരി നിർമ്മാണരംഗത്തും, ഗായകനായും , നാടകങ്ങളിലെ വിസ്മയമായും മോഹൻലാൽ തിളങ്ങി .
മോഹൻലാലിന്റെ അനുമതിയോടുകൂടിയുള്ള ഇദ്ദേഹത്തിന്റെ ആരാധകസംഘമാണ് ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾചറൽ വെല്‍ഫെയർ അസോസിയേഷൻ. ഹരികൃഷ്ണൻസ് എന്ന ചിത്രത്തിന്റെ സമയത്താണ് ഈ അസോസിയേഷന് ലാലിന്റെ അനുമതി ലഭിച്ചത് . പിന്നീട് പരിഷകരിച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾചറൽ വെല്‍ഫെയർ അസോസിയേഷൻ എന്നാക്കി. MFC എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ആരാധകവൃന്ദ൦ ലോകമെമ്പാടുമുള്ള ആരാധകരോടൊപ്പം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനായി പിറന്നാൾ സമ്മാനമായി ഒരു വീഡിയോ ആണ് സമർപ്പിച്ചിരിക്കുന്നത് .
കൂടാതെ സോഷ്യൽ മീഡിയ ആയ ഫേസ്ബുക്കിൽ#happybirthdaylaletta എന്ന ഹാഷ്ടാഗ് ആണ് ഇന്നത്തെ ട്രെൻഡ് . ആരാധകർ ലാലേട്ടന് പിറന്നാൾ ആശംസകൾ നേരുന്നത് ഈ ഹാഷ്ടാഗിലൂടെയാണ്.
Post Your Comments