Bollywood

ഏറ്റവും മോശം നടനെയും നടിയെയും പരിചയപ്പെടാം

ബോളിവുഡിലെ 2016 ലെ മോശം അവാർഡുകൾ അഥവാ ഗന്ധാ അവാർഡ്‌ പ്രഖ്യാപിച്ചു. ദിൽവാലയിലെ പ്രകടനത്തിലൂടെ ഷാരൂഖ് ഖാൻ മോശം നടനുള്ള അവാർഡ്‌ നേടി. ‘പ്രേം രത്തൻ ധൻ പായോ’ ആണ് 4 മോശം അവാർഡുകളുമായി മുന്നിൽ . ചിത്രത്തിലെ പ്രകടനത്തിലൂടെ നീൽ നിതിൻ മുകേഷ് മോശം സഹനടനായും, പ്രേം രത്തൻ ധൻ പയോ എന്ന പാട്ട് മോശം ഗാനമായും തിരഞ്ഞെടുക്കപ്പെട്ടു. പ്രേം രത്തൻ ധൻ പായോ , ഡോളി കി ഡോലി എന്നീ ചിത്രങ്ങളിലൂടെ സോനം കപൂർ മോശം നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം 14 ഇനങ്ങളിലായിരുന്നു അവാർഡ്‌ .

ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത് . അവാർഡ്‌ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് വരെ വോട്ട് ചെയ്യാൻ അവസരം നല്കിയിരുന്നു .

shortlink

Related Articles

Post Your Comments


Back to top button