പൊതുഖജനാവില്‍ നിന്നുള്ള പണം ചിലവഴിച്ച് നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ മുതലായ പൊതുസ്വത്തുക്കള്‍ക്ക് ഗാന്ധി-നെഹ്രു കുടുംബാഗങ്ങളുടെ പേരുകള്‍ അമിതമായി നല്‍കുന്ന രീതിക്കെതിരെ ശബ്ദമുയര്‍ത്തി കഴിഞ്ഞ ദിവസം രംഗത്തു വന്ന നടന്‍ ഋഷി കപൂര്‍ തന്‍റെ എതിര്‍പ്പ് ശക്തമാക്കുന്നു.
ഗാന്ധി-നെഹ്രു കുടുംബത്തിനു വെളിയിലും സമൂഹത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ നിരവധി ആളുകള്‍ ഉണ്ടെന്നും, പൊതുസ്വത്തുക്കള്‍ക്ക് നാമകരണം നടത്തുമ്പോള്‍ അവരുടേയും പേരുകള്‍ പരിഗണിക്കുന്നത് നല്ലതാണെന്നും കഴിഞ്ഞ ദിവസം ഋഷി അഭിപ്രായപ്പെട്ടിരുന്നു. ഇന്ന്‍, തന്‍റെ എതിര്‍പ്പ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചു കൊണ്ട് ഡല്‍ഹിയുടെ ഒരു മാപ്പ് ഋഷി പുറത്തു വിട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ 64 സ്ഥലങ്ങളില്‍ പൊതുനിര്‍മ്മിതികള്‍ക്ക് ഗാന്ധി-നെഹ്രു കുടുംബാഗങ്ങളുടെ പേരുകള്‍ നല്‍കിയതിന്‍റെ വിവരങ്ങളാണ് മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്രയധികം സ്ഥലങ്ങള്‍ക്ക് ഒരു കുടുംബത്തിലെ അംഗങ്ങളുടെ പേരുകള്‍ നല്‍കിയാല്‍ മാത്രമേ അവരുടെ സ്മരണകള്‍ നമുക്ക് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളോ എന്ന ചോദ്യവും ഋഷി ചോദിക്കുന്നുണ്ട്.
Leave a Comment