NEWSTrailersVideos

‘അങ്ങനെ തന്നെ നേതാവേ, അഞ്ചെട്ടെണ്ണം പിന്നാലെ’- ട്രെയിലര്‍ പുറത്തിറങ്ങി

നരേന്‍, മുകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അജിത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അങ്ങനെ തന്നെ നേതാവേ, അഞ്ചെട്ടണ്ണം പിന്നാലെ’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഇനിയും രാഷ്ട്രീയം കടന്നുചെല്ലാത്ത കാനക്കോട് ഗ്രാമത്തില്‍ ചിലര്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിക്കുകയും മറ്റു ചിലര്‍j അതിനെ എതിര്‍ക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് അങ്ങനെ തന്നെ നേതാവേ, അഞ്ചെട്ടണ്ണം പിന്നാലെ എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

മീര നന്ദന്‍ നായികയാകുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, സായ് കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, മാമുക്കോയ, കോട്ടയം പ്രദീപ്, രമേഷ് പിഷാരടി, മനോജ്‌ ഗിന്നസ്, കൊച്ചുപ്രേമന്‍‍, ഷാനവാസ് തെസ്നി ഖാന്‍, സ്വപ്ന തുടങ്ങിയവരും വേഷമിടുന്നു.

ഗ്രീന്‍ലാന്റ് വിഷന്റെ ബാനറില്‍ സുരേഷ്‌നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വഹിക്കുന്നു. സംഗീതം: എം.ജയചന്ദ്രന്‍.

shortlink

Post Your Comments


Back to top button