ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന “ആടുപുലിയാട്ടം” വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള രമേഷ് പിഷാരടിയുടേയും അക്ഷരയുടേയും വ്യത്യസ്ത പ്രോമോ യൂട്യൂബില്‍ പുറത്തിറങ്ങി.
ഒരു മുഴുനീള ഹൊറര്‍ ചിത്രമാണ് ആടുപുലിയാട്ടം. അറുന്നൂറ് വര്‍ഷങ്ങള്‍ക്ക്കമുമ്പ് നടന്ന ഒരു ‘മിത്താണ്’ ഈ ചിത്രത്തിന്റെ പശ്ചാത്തലം. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഓംപുരിയും രമ്യ കൃഷ്ണനും മുഖ്യവേഷങ്ങളിലെത്തുന്നു. ഓംപുരി, രമ്യാകൃഷ്ണന്‍, ശീലു എബ്രഹാം, സമ്പത്ത്, സജു നവോദയ, രമേഷ് പിഷാരടി, ശ്രീകുമാര്‍, വീണ നായര്‍, ബേബി അക്ഷര, ബേബി അഞ്ജലീന എബ്രഹാം (Introducing), സണ്ണി ചാക്കോ (Introducing), അമൃത മീര വിജയന്‍ (Introducing) മുഴുനീള ഹൊറര്‍ ചിത്രമായ ആടുപുലിയാട്ടത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ യുട്യുബില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഗ്രാന്റെ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ നൗഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആടുപുലിയാട്ടത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ദിനേശ് പള്ളത്താണ്. കൈതപ്രം, ഹരിനാരായണന്‍, മോഹന്‍രാജന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് വേഗ ഈണം പകര്‍ന്നിരിക്കുന്നു. കാടിന്‍റെ വന്യതയും സൗന്ദര്യവും ഒപ്പിയെടുത്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിത്തു ദാമോദറാണ്. ചിത്രം ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Leave a Comment