കൊച്ചി: ഏതു മുന്നണി വന്നാലും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മാറ്റമില്ലെന്ന് നടന് ശ്രീനിവാസന്. അഴിമതിയാണ് ഏറ്റവും വലിയ വിഷയം. ഏത് ആരോപണം വന്നാലും തെളിവില്ല എന്നാണ് പറയുന്നത്. തെളിവില്ലാതെ എങ്ങനെ അഴിമതി നടത്താമെന്ന് നേതാക്കള്‍ കണ്ടുപിടിച്ചുകഴിഞ്ഞു.
മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ സുതാര്യമല്ല. ഒരു വന്‍കിട പദ്ധതി വന്നാല്‍ അത് ജനം അറിയും മുന്‍പ് നേതാക്കള്‍ അറിയും. ആ പദ്ധതി പ്രദേശത്തെ സ്ഥലം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകള്‍ വാങ്ങിക്കൂട്ടുന്നതാണ് ഇവിടെ പതിവ്.ഹൈടെക് അഴിമതിയാണ് ഇവിടെ.ഇതിനെല്ലാം മാറ്റം വരണമെന്നും ശ്രീനിവാസന് പ്രതികരിച്ചു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീനിവാസന്.
Post Your Comments