GeneralNEWS

മോഹന്‍ലാലിനെതിരായ കേസ് : നിയമ വിദഗ്ദരുടെ വിലയിരുത്തല്‍

കൊല്ലം : മോഹന്‍ലാലിനെതിരെ യു.ഡി.എഫ് നല്‍കിയ പരാതി നിലനില്‍ക്കില്ലെന്ന് നിയമ വിദഗ്ദര്‍. ഇടത് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാറിന് വേണ്ടി പത്തനാപുരത്ത് വോട്ട് തേടി മോഹന്‍ലാല്‍ എത്തിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതിലൂടെ മോഹന്‍ലാല്‍ ലെഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്നാണ് യു.ഡി.എഫിന്റെ പരാതി. മോഹന്‍ലാല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കൊല്ലം ഡി.സി.സിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
എന്നാല്‍ ലഫ്റ്റനന്റ് കേണല്‍ പദവി ആലങ്കാരിക പദവി മാത്രമാണെന്നും പദവിയുടെ പേരില്‍ മോഹന്‍ലാല്‍ പ്രതിഫലം പറ്റുന്നുമില്ല. അതിനാല്‍ പരാതി പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍.

shortlink

Post Your Comments


Back to top button