
കണ്ണൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടന്‍ ജയറാം വരേണ്ടെന്ന് യു.ഡി.എഫ്. നടുവില്‍ പഞ്ചായത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന ജയറാമിന്റെ തെരഞ്ഞെടുപ്പ് പരിപാടി യു.ഡി.എഫ് റദ്ദാക്കി. ഇരിക്കൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സി. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടിയാണ് റദ്ദാക്കയത്.
നേരത്തെ ജയറാം കളമശേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഗോപകുമാറിന് വേണ്ടിയും ധര്‍മടത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പിണറായി വിജയനുവേണ്ടിയും പ്രചാരണം നടത്തിയിരുന്നു. ഇതാണ് യു.ഡി.എഫ് നേതൃത്വത്തെ ചൊടിപ്പിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന നടനെ വേണ്ടെന്നാണ് യു.ഡി.എഫ് നിലപാട്.
Post Your Comments