കൊച്ചി: സിനിമാ താരം സലിം കുമാര്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്നു രാജിവച്ചു. അമ്മയുടെ നിര്‍ദേശം ലംഘിച്ച് താരങ്ങള്‍ പ്രചരാണം നടത്തിയതാണ് കാരണം. താരമണ്ഡലങ്ങളില്‍ പോയി പക്ഷംപിടിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് ലംഘിച്ചു. പത്തനാപുരത്തു നടനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ഗണേഷ്കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണു രാജി. രാജിക്കത്ത് അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചു കൊടുത്തു.
സിനിമാ താരങ്ങള്‍ പരസ്പരം മല്‍സരിക്കുന്ന സ്ഥലത്ത് ഏതെങ്കിലുമൊരു താരത്തിനു വേണ്ടി പ്രചരണം നടത്തരുതെന്ന അലിഖിത നിയമം സംഘടനയില്‍ നിലവിലുണ്ട്. ഇതു ലംഘിച്ചതില്‍ പ്രതിഷേധിച്ചാണു സലീം കുമാര്‍ രാജിവയ്ക്കുന്നത്. പത്തനാപുരത്ത് പോയത് താരസംഘടനയുടെ നേതാവ് തന്നെയാണെന്ന് സലിംകുമാര്‍ പറഞ്ഞു. താന്‍ വരില്ലെന്ന് ജഗദീഷിനോട് ഇന്നസെന്റ് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ പത്തനാപുരത്ത് സന്ദര്‍ശനം നടത്തിയതില്‍ വേദനയുണ്ടെന്ന് ജഗദീഷ് എന്നോട് നേരിട്ട് പറഞ്ഞു. എന്തിന്റെ പേരിലായാലും കലാകാരന് നട്ടെല്ലുണ്ടായിരിക്കണം. അല്ലാതെ താല്‍ക്കാലിക ലാഭത്തിന് വേണ്ടിയാകരുത്. ജയറാമും കവിയൂര്‍ പൊന്നമ്മയും പ്രചാരണത്തിന് പോയതില്‍ തെറ്റില്ല. വ്യക്തിപരമായ കാര്യങ്ങളാണ് അവയെല്ലാം.
ഈ സംഘടനയില്‍ ഇനി തുടരുന്നതില്‍ അര്‍ഥമില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് തീരുമാനം. അമ്മ സംഘടനയിലെ രണ്ട് താരങ്ങള്‍ തന്നെയാണ് പത്തനാപുരത്ത് ഗണേഷിന് എതിരായി മല്‍സരിക്കുന്നത്. ജഗദീഷിനെയും ഭീമന്‍ രഘുവിനെയും ഈ സംഭവം എത്രത്തോളം വേദനപ്പിച്ചിട്ടുണ്ടാകും. അമ്മയിലെ സാധാരണ മെമ്പര്‍മാര്‍ക്ക് നീതി ലഭിക്കണമെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments