സ്വന്തം കുടുംബത്തിനുള്ളില്‍പോലും സ്ത്രീ സുരക്ഷിതരല്ലെന്നും സുരക്ഷയ്ക്ക് വേണ്ടി നമ്മള്‍ സ്വയം മുന്‍കരുതലുകള്‍ എടുക്കണമെന്നും ഭീരുക്കളാവരുതെന്നും നടി നിക്കി ഗല്‍റാണി പറഞ്ഞു. സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ഉണ്ടായിട്ടും സ്ത്രീപീഡനങ്ങള്‍ക്കോ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കോ യാതൊരു കുറവുമില്ല. സ്ത്രീകളോട് ആദരപൂര്‍വം പെരുമാറാനും വേണ്ട ബഹുമാനം കൊടുക്കാനുമുളള മനോഭാവം എല്ലാ പുരുഷന്‍മാരിലും ഉണ്ടാവണമെന്നും നടി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണത്തെ എതിര്‍ക്കാന്‍ സ്ത്രീകള്‍ തന്നെ മുന്നോട്ട് വരണം. സ്ത്രീകള്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍ അറിയുമ്പോള്‍ ശരിക്കും ഞെട്ടലാണ്. പലരും ഭയന്ന് പലതും സഹിക്കുന്നുണ്ട്. എന്തും സഹിച്ച് ജീവിതം നശിപ്പിക്കേണ്ടതിന്റെ ആവശ്യമുണ്ടോ? എല്ലാ കാര്യങ്ങളും ആത്മധൈര്യത്തോടെ നേരിടാന്‍ കഴിവുള്ളവരല്ലേ നമ്മള്‍? എല്ലാ മേഖലയിലും വിജയിച്ചവരാണ് സ്ത്രീകള്‍. ജോലി കഴിഞ്ഞ് വരുന്ന സ്ത്രീകളെ വീടിനുള്ളില്‍ ഒരുപാട് പണികള്‍ കാത്തിരിപ്പുണ്ട്. കുട്ടികളെ നോക്കണം, ഭര്‍ത്താവിനെ നോക്കണം, വീട്ടിലുള്ളവരെ നോക്കണം. എല്ലാം വളരെ ഭംഗിയായും അച്ചടക്കത്തോടെയും നമ്മള്‍ കൈകാര്യം ചെയ്യുന്നുണ്ട്. പുരുഷനെ അപേക്ഷിച്ച് എന്തൊക്കെ ജോലികളാണ് സ്ത്രീകള്‍ക്ക് ചെയ്യാനുള്ളത് അല്ലേ? അതൊക്കെ നമ്മുടെ നേട്ടമാണ്. എല്ലാംകൊണ്ടും പുരുഷനേക്കാള്‍ കഠിനാദ്ധ്വാനികള്‍ സ്ത്രീകള്‍ തന്നെയാണെന്ന് നടി പറഞ്ഞു.
Post Your Comments