
കൊല്ലം : സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സുരേഷ് ഗോപി രാജ്യസഭാംഗമായതില്‍ സന്തോഷമുണ്ടെന്ന് നടനും കൊല്ലം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എം.മുകേഷ്. സുരേഷ് ഗോപി ഏത് രാഷ്ട്രീയക്കാരനായാലും രാഷ്ട്രപതി ഇത്തരത്തിലൊരു നിയമനം നൽകിയതിൽ അനുമോദിക്കേണ്ടതാണെന്നും മുകേഷ് വ്യക്തമാക്കി.
കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ജനസഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിതാഭ് ബച്ചന് വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കലാകാരനു കള്ളത്തരം കാണിക്കാനാകില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
Post Your Comments