GeneralNEWS

റിമി ടോമിയുടെ വീട്ടിലെ റെയ്ഡ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം കാണിക്കാത്ത പല കലാകാരന്‍ന്മാര്‍ക്കുമുള്ള മുന്നറിയിപ്പ്

കൊച്ചി ● കൊച്ചിയിലും തിരുവനന്തപുരത്തും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഗായിക റിമി ടോമിയുടെ ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകളുടെ പ്രധാന കണ്ണി സുപ്രീംകോടതി അഭിഭാഷകനെന്ന അവകാശപ്പെടുന്ന വിനോദ്കുമാറാണെന്ന് വ്യക്തമായി. എന്നാല്‍ ഇങ്ങനെയൊരാള്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം.

കള്ളപ്പണം വെളുപ്പിക്കുവാന്‍ ചലച്ചിത്രനടന്മാരെയും മറ്റ് കലാകാരന്മാരെയും ഉപയോഗിക്കുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി റിമി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. റിമിടോമിയുടെ വീട്ടില്‍ നിന്നും ലഭിച്ച നിരവധി രേഖകള്‍ അന്വേഷണത്തിന് ഏറെ സഹായകമാകുന്ന തെളിവുകളാണ്. എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് റിമി മൊഴി നല്‍കിയെങ്കിലും അത് പൂര്‍ണമായി വിശ്വസിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

ഓരോ പ്രാവശ്യവും പണം കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഒന്നും റിമി പാലിച്ചിട്ടില്ല. എന്നാല്‍ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പണം കടത്തലിന് റിമിക്ക് അറിവുള്ളതായി വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കുവാന്‍ ചലച്ചിത്രനടന്മാരെയും മറ്റ് കലാകാരന്മാരെയും ഉപയോഗിക്കുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോടിക്കണക്കിന് രൂപയാണ് കേരളത്തിലേക്ക് കടത്തിയതെന്ന് ആദായവകുപ്പ് കണ്ടെത്തി. ഇതിനായി പലപ്പോഴും റിമിയുടെ വിദേശരാജ്യത്തെ സ്‌റ്റേജ്‌ഷോകള്‍ ഇവര്‍ ഉപയോഗിച്ചു.

വിനോദ്കുമാര്‍ കുട്ടപ്പന് വിവിധ ബാങ്കുകളിലായി 15 കോടി രൂപയുടെ സ്ഥിരനിക്ഷേപമുള്ളതായി കണ്ടെത്തി. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 48 കോടി രൂപയാണ് വിനോദ്കുമാറിന് വിദേശത്തു നിന്നും എത്തിയത്. ഈ പണം മഠത്തില്‍ രഘുവിന്റെയാണോ എന്ന് പരിശോധിച്ചുവരികയാണ്. വിനോദ്കുമാറിന്റെ മരുമകളുടെ പിതാവാണ് മഠത്തില്‍ രഘു. ഇവരുടെ വീട്ടില്‍ നിന്നും 11 കിലോ സ്വര്‍ണവും 18 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. ആശുപത്രി വില്‍പ്പന നടത്തിയ അടൂര്‍ സ്വദേശി ജോണ്‍ കുരുവിളയുടെ കേസ് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും.

shortlink

Related Articles

Post Your Comments


Back to top button