തിരുവനന്തപുരം: പ്രമുഖ സിനിമ-സീരിയല്‍ താരം കൊല്ലം ഷാ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ ചലച്ചിത്ര താരങ്ങളുടെ റോഡ് ഷോ വെമ്പായത്ത് കൂടെ കടന്നുപോകവേയാണ് താന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന് ഷാ പ്രഖ്യാപിച്ചത്. നിരവധി സിനിമയിലും സീരിയലുകളിലും സജീവ സാന്നിധ്യമായ ഷാ വെഞ്ഞാറമൂട് ആണ് താമസം. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വി.വി രാജേഷിന്റെ വിജയം ഉറപ്പാക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് ഷാ ബി.ജെ.പിയില്‍ ചേര്‍ന്നുകൊണ്ട് സംസാരിക്കവേ പറഞ്ഞു.
Leave a Comment