ചെന്നൈ : തമിഴ്‌നാട്ടിലും പ്രചാരണത്തില്‍ താരമായി സുരേഷ്‌ഗോപി. എം.പി ആയ ശേഷം ആദ്യമായി തമിഴ്‌നാട്ടിലെ ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ എത്തിയതായിരുന്നു സുരേഷ്‌ഗോപി. ടി നഗര്‍ നിയോജക മണ്ഡലത്തിലെ വടപളനിയില്‍ നടന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് യോഗത്തിലാണ് അദ്ദേഹം എത്തിയത്.
ടി നഗറിലെ സ്ഥാനാര്‍ത്ഥി എച്ച്. രാജയ്ക്കു വേണ്ടിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം. തമിഴ് മക്കള്‍ക്കും മലയാള മക്കള്‍ക്കും വണക്കം എന്നു പറഞ്ഞാണ് സുരേഷ് ഗോപി പ്രസംഗം ആരംഭിച്ചത്. വളപളനിയും മലയാള സിനിമയും തമ്മിലുള്ള ബന്ധം പറഞ്ഞതിനു ശേഷം രാഷ്ട്രീയത്തിലേക്ക് കടന്നു. ഭരണയന്ത്രം കണ്ണടച്ചതു കൊണ്ടാണ് ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായത് എന്ന് പറഞ്ഞ സുരേഷ് ഗോപി എം.ജി ആറിനെ സഖാവ് എന്ന് വിശേഷിപ്പിച്ചു.
കമ്മ്യൂണിസത്തെ ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഖാവ് എം.ജി.ആര്‍ ഒരു പാര്‍ട്ടിയുടേയും സ്വന്തമല്ല. മണ്ണിനെ സ്‌നേഹിക്കുന്നവരുടെ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. പക്ഷേ കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ക്ക് ഈ ഗുണം ഇല്ല. ലോകം അംഗീകരിച്ച മോദി ഭരണത്തിന്റെ കാലൊടിക്കുന്നതിനായി അസഹിഷ്ണുതാ പൊയ് വാദം ഉയര്‍ത്തുകയാണ് ചെയ്യുന്നത്. മാനവികതയുടെ കമ്മ്യൂണിസം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ ഉള്ളത് ബി.ജെ.പിയിലാണ്.
നാട്ടില്‍ വി.എസ് അച്യുതാനന്ദനെ എറിഞ്ഞ് വീഴ്ത്താന്‍ ഉമ്മന്‍ചാണ്ടി ഇടയ്ക്കിടയ്്ക്ക് 51 വെട്ടിന്റെ കാര്യം പറയും. കഴിവുണ്ട് എന്ന് ഞാന്‍ പറയില്ല, ആണത്തമുണ്ടെങ്കില്‍ സോളാര്‍, പാമോയില്‍ ഉള്‍പ്പെടെയുള്ള എല്ലാ കേസുകളും സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി തയാറാകണം. കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാം ശക്തിയായിട്ടില്ല ഒന്നാം ശക്തിയായി ബി.ജെ.പി വളരും. തമിഴ്‌നാട്ടില്‍ പത്ത് ബി.ജെ.പിക്കാരെ എങ്കിലും വിജയിപ്പിക്കണമെന്നും സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു.
Post Your Comments