അടിമാലി ● മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ഗുരുതരമായി ആരോപണവുമായി എം.പിയും നടനുമായ സുരേഷ് ഗോപി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും നടപ്പിലാക്കണമെന്ന് അഭ്യര്‍ഥിക്കാനാണ് താന്‍ മോദിയെ സന്ദര്‍ശിച്ചത്. എന്നാല്‍ അതിനെ മറ്റുരീതിയിലെടുത്ത് തന്നെ ചിലർ തകർക്കുകയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ടിമാലിയില്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി എന്‍. ചന്ദ്രന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാഷ്‌ട്രീയവുമില്ലാതെ പ്രധാനമന്ത്രിയെ കാണാന്‍ പോയ തന്നെ തകര്‍ത്തത് കോണ്‍ഗ്രസല്ല. മറിച്ച് ഉമ്മന്‍ചാണ്ടിയും ചില തല്‍പര കക്ഷികളുമാണെന്നും സുരേഷ് ഗോപി ആരോപിച്ചു. ഇതോടെ തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കേണ്ടി വന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
മണ്ണ്, വായു, ജലം എന്നിവ കേന്ദ്രീകരിച്ചുള്ളതാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ വികസന അജന്‍ഡ. വികസനം വേണം. പക്ഷേ പ്രകൃതിയെ നശിപ്പിച്ചോ, പ്രകൃതിയുടെ ആവാസ വ്യവസ്‌ഥയെ തന്നെ തകര്‍ത്തോ അല്ല വികസനം നേടേണ്ടത്. വിഴിഞ്ഞം പദ്ധതിയായാലും ഗോത്രവര്‍ഗങ്ങളുടെ വികസനമായാലും ശരി പ്രകൃതിയെ നശിപ്പിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ വികസനം നടപ്പിലാക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. അങ്ങനെയുള്ളവ തുടങ്ങിയിടത്തു തന്നെ അവസാനിപ്പിക്കും. തന്റെ സിനിമാ ഭാഷയില്‍ പറഞ്ഞാല്‍ വികസനം എന്നാല്‍ പറയുന്നതല്ല, തന്തയ്‌ക്കു പിറന്ന വികസനമാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. വന്‍ ഹര്‍ഷാരവത്തോടെയാണ് തിങ്ങിനിറഞ്ഞ ജനക്കൂട്ടം സുരേഷ് ഗോപിയുടെ വാക്കുകളെ സ്വീകരിച്ചത്.
Post Your Comments