GeneralNEWS

‘റാറ്റിനോ റാറ്റിനോ രംഗ രാസാ … ആടുപുലിയാട്ടത്തിലെ ദയാ ബിജിപാല്‍ പാടിയ മനോഹരഗാനം

കുഞ്ഞിരാമായണത്തില്‍ ‘പാവാടത്തുമ്പാലെ ‘ എന്ന ഗാനം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ ബേബി ദയാ ബിജിബാല്‍ മനം മയയ്ക്കാന്‍ വീണ്ടും എത്തുന്നു .ആടുപുലിയാട്ടത്തിലെ കഥാ ഗതിയെ തന്നെ നിയന്ത്രിക്കുന്ന ‘റാറ്റിനോ റാറ്റിനോ രംഗ രാസാ …’ എന്ന ഗാനമാണ് ദയ പാടിയിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ യുട്യൂബില്‍ റിലീസ് ചെയ്തു. രതീഷ്‌ വേഗ ഈണം പകര്‍ന്നിരിക്കുന്നു.

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചിത്രമാണ് “ആടുപുലിയാട്ടം”. അറുന്നൂറ് വര്‍ഷങ്ങള്‍ക്ക്കമുമ്പ് നടന്ന ഒരു ‘മിത്താണ്’ ഈ ചിത്രത്തിന്റെ പശ്ചാത്തലം. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഓംപുരിയും രമ്യ കൃഷ്ണനും മുഖ്യവേഷങ്ങളിലെത്തുന്നു. ഷീലു എബ്രഹാം, സിദ്ദിഖ്, പാഷാണം ഷാജി, എസ് പി ശ്രീകുമാര്‍, രമേഷ് പിഷാരടി, നെത്സണ്‍, വീണാനായര്‍, രാജേഷ് പരവൂര്‍,തമ്പി ആന്റണി, പ്രശസ്ത തമിഴ്നടന്മാരായ വെങ്കിടേഷ്, ബസന്ത്നഗര്‍ രവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മുഴുനീള ഹൊറര്‍ ചിത്രമായ ആടുപുലിയാട്ടത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ യുട്യുബില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഗ്രാന്റെ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ നൗഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആടുപുലിയാട്ടത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ദിനേശ് പള്ളത്താണ്. കൈതപ്രം, ഹരിനാരായണന്‍, മോഹന്‍രാജന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ്‌ വേഗ ഈണം പകര്‍ന്നിരിക്കുന്നു. കാടിന്‍റെ വന്യതയും സൗന്ദര്യവും ഒപ്പിയെടുത്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിത്തു ദാമോദറാണ്. ചിത്രം ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

shortlink

Post Your Comments


Back to top button