കുമളി: ജിഷ്ണുവിന്റെ സ്വപ്നങ്ങള്‍ക്ക് മഞ്ജു വാര്യര്‍ നിറം പകര്‍ന്നു. ജിഷ്ണുവിനു വേണ്ടി പണിത വീടിന്റെ താക്കോല്‍ ബുധനാഴ്ച്ച മഞ്ജു വാര്യര്‍ കൈമാറും. കഴിഞ്ഞ 5 വര്‍ഷമായി സംസ്ഥാന കലോത്സവത്തിലെ ശ്രദ്ധാകേന്ദ്രമാണ് ജിഷ്ണു. ഭരതനാട്യം , കുച്ചിപ്പുടി, നാടോടി നൃത്തം ഇനങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ഈ കലാകാരന്‍ മത്സരത്തിനെത്തുന്നത് ഇല്ലായ്മകളുടെ നടുവില്‍ നിന്നാണ്.
കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ തുച്ഛമായ വരുമാനത്തില്‍ നിന്നും നല്ലവരായ നാട്ടുകാരുടെയും ഗുരുവായ കെന്നഡിയുടെയും സഹായം കൊണ്ടാണ് ജിഷ്ണു വേദിയിലെത്തിയിരുന്നത്. സംസ്ഥാനകലോല്‍സവത്തിലെത്തുന്ന കൊച്ചുകലാകാരന്മാരില്‍ നിന്ന് തിരഞ്ഞെടുത്ത ജിഷ്ണു ഗോപിക്ക് നൃത്തം പഠിക്കാനുള്ള സഹായവും വീടും മഞ്ജു വാര്യര്‍ നല്കാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments