GeneralNEWS

ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു

ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. പാലക്കാടാണ് സ്വദേശം.

മന്ത്രിക്കൊച്ചമ്മ, സോപാനം, ശുദ്ധ മദ്ദളം, കളിവാക്ക്, തിരകള്‍ക്കപ്പുറം, സുഭദ്രം, മോഹിതം തുടങ്ങിയ ചിത്രങ്ങളിലായി ഒന്‍പതോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാന കാസറ്റുകളിലും പാടിയിട്ടുണ്ട്. ദൂരദര്‍ശനിലും ഗാനമേള സംഘങ്ങളിലും സജീവമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button