തിരുവനന്തപുരം: ഇരയോട് വേട്ടക്കാരന് കാട്ടാത്ത മനുഷ്യാവകാശം വേട്ടക്കാരനോട് നിയമവും സമൂഹവും എന്തിന് കാട്ടണമെന്ന് നടന് ദിലീപ്. പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ മരണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ദിലീപ് നിയമവ്യവസ്ഥയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
കൊടുംകുറ്റവാളികള്‍ വേഗത്തില്‍ ശിക്ഷിക്കപ്പെടണം. അതിനായി കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റിയെഴുതപ്പെടണമെന്നും നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്നും ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ്. ഓരോ ദിവസവും പുറത്തുവരുന്നത് പെണ്‍കുട്ടികള്‍ക്കെതിരായ പീഡനങ്ങളുടെ ഭയപ്പെടുത്തുന്ന കഥകളാണ്.
ഒരു മകന് എന്ന നിലയിലും ഒരു പെണ്‍കുട്ടിയുടെ അച്ഛന് എന്ന നിലയിലും ഇത് തന്നെ ഭയപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നുവെന്നും ദിലീപ് തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. ആരെയാണ് നാം രക്ഷകരായി കാണേണ്ടത്. ജയിലുകളില്‍ ഗോവിന്ദച്ചാമിമാര്‍ ജീവനോടെ ഇരിക്കുന്നതിന് ആരാണ് കാരണക്കാര്‍. നമ്മള് തന്നെ. നമ്മള് അനുഭവിക്കുന്ന സ്വാതന്ത്ര്യം. നിയമത്തിന്റെ നൂലാമാലകളിലൂടെ കൊടുംകുറ്റവാളികള്‍ പോലും ആയുസ് നീട്ടിക്കൊണ്ടു പോകുന്നു. വീണ്ടും കൊടും ക്രൂരതകള്‍ അരങ്ങേറുന്നു. ഇതിനൊരു മാറ്റം വേണ്ടേ എന്നും ദിലീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
Post Your Comments