General

ഭരതേട്ടന്‍റെ ചോദ്യവും മക്കള്‍ നല്‍കിയ മറുപടിയും കെപിഎസി ലളിതയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം

തനിക്ക് ലഭിച്ചതില്‍ വച്ച് ഏറ്റവും മികച്ച പുരസ്‌കാരത്തെ കുറിച്ച് നടി കെ.പി.എ.സി ലളിത മനസ്സ് തുറക്കുകയാണ്. ദേശീയ പുരസ്‌കാരം നേടിയതിലും വലിയ അംഗീകാരമായിരിന്നു ഭരതേട്ടന്റെ ചോദ്യവും മക്കള് നല്‍കിയ മറുപടിയെന്ന് കെ.പി.എ.സി ലളിത പറയുന്നു.
ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ എത്തിയ സമയത്ത് ഭരതേട്ടന്‍ മക്കളോട് ചോദിച്ചു. അമരത്തില്‍ നിങ്ങള്‍ക്ക് ആരുടെ അഭിനയമാണ് ഇഷ്ടപ്പെട്ടത്.

അമ്മയുടെ അഭിനയം തന്നെ എന്ന് വേഗം മറുപടി വന്നു. ഗ്രേറ്റ് ആര്‍ട്ടിസ്റ്റ്. ഭരതേട്ടന്റെ ചോദ്യവും മക്കളുടെ മറുപടിയും. അതായിരുന്നു. അവാര്‍ഡിനേക്കാള്‍ എനിക്ക് ലഭിച്ച ഈ അംഗീകാരത്തില്‍ ഞാന്‍ അത്ര ആനന്ദിക്കുന്നു. കെ.പി.എ.സി ലളിത പറയുന്നു. അഭിനയം നിര്‍ത്തുക എന്ന് ഇന്നുവരെ ചിന്തിക്കാത്ത കാര്യമാണ്. അത്രമാത്രം സിനിമയെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. അവസരങ്ങള്‍ വരുമ്പോള്‍ വേഷം ഏതാണെന്ന് ചോദിക്കാതെയാണ് ഞാന്‍ അഭിനയിക്കാന്‍ തയ്യാറാകുന്നത്.

ഒരു ചെറിയ വേഷമുണ്ട്. അഭിനയിക്കുമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ചെല്ലും. കഥ കേള്‍ക്കണമെന്ന് പറഞ്ഞ് വാശിപ്പിടിപ്പിക്കാറില്ലെന്നും
കെ.പി.എ.സി ലളിത വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button