General

ത്യാഗരാജന്‍ മാസ്റ്ററെ വിസ്മയിപ്പിച്ച മലയാളത്തിന്‍റെ സൂപ്പര്‍ താരം

സ്റ്റണ്ട് മാസ്റ്റര്‍ സില്‍വ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി . ഈ പ്രായത്തിലും അദ്ദേഹത്തിന്റെ മെയ് വഴക്കത്തെ കുറിച്ച് സില്‍വ അത്ഭുത്തോടെയാണ് സംസാരിച്ചത്.
രണ്ടായിരത്തിലധികം ചിത്രങ്ങളിലായി സംഘട്ടനമൊരുക്കിയ ത്യാഗരാജന്‍ മാസ്റ്ററിനും മോഹന്‍ലാലിനെക്കുറിച്ച് ഇതേ അഭിപ്രായമാണ്. അമിതാഭ് ബച്ചന്‍, കമല്‍ ഹസന്‍, രജനികാന്ത്, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സൂര്യ, വിജയ് തുടങ്ങിയവരുടെ ചിത്രങ്ങളിലെല്ലാം സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്ത ത്യാഗരാജന്‍ മാസ്റ്ററിനോട് ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചുവത്രേ, സ്റ്റണ്ട് രംഗത്ത് താങ്കളെ വിസ്മയിപ്പിച്ച നടനാരാണ് എന്ന്. ഒട്ടും ആലോചിക്കാതെ തന്നെ ത്യാഗരാജന്‍ മാസ്റ്റര്‍ ഉത്തരം നല്‍കി , മോഹന്‍ലാല്‍ തന്നെ സ്റ്റണ്ട് രംഗത്ത് അദ്ദേഹത്തോളം ആത്മസമര്‍പ്പണം നല്‍കുന്ന മറ്റൊരാളെ എനിക്ക് പരിചയമില്ല എന്നാണ് ത്യാഗരാജന്‍ മാസ്റ്റര്‍ പറഞ്ഞത്.

shortlink

Post Your Comments


Back to top button